ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അനൗപചാരിക കൂടിക്കാഴ്‌ചക്ക് എത്തുന്ന ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് ചരിത്ര നഗരമായ ചെന്നൈയിലെ മഹാബലിപുരം സന്ദർശിക്കും. ചെന്നൈയിൽനിന്ന് 60 കിലോമീറ്റർ ദൂരെയുള്ള മഹാബലിപുരം പുരാതന തുറമുഖനഗരമാണ്. യുനെസ്കോയുടെ ലോക പൈതൃക സ്‌മാരക പട്ടികയിൽ മഹാബലിപുരം ഇടംനേടിയിട്ടുണ്ട്. അടുത്തയാഴ്‌ച നടക്കാനിരിക്കുന്ന കൂടിക്കാഴ്‌ചയുടെ തിയതി പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യയിലെത്തുന്ന ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് മഹാബലിപുരം സന്ദർശിക്കും - Ahead of Modi-Xi meeting
യുനെസ്കോയുടെ ലോക പൈതൃക സ്‌മാരക പട്ടികയിൽ ഇടംനേടിയ സ്ഥലമാണ് ചെന്നൈയിലെ മഹാബലിപുരം.

ഷി ജിൻ പിങ്
അതേസമയം, മോദിയും ഷി ജിൻ പിങും തമ്മിലുള്ള ഉച്ചകോടിക്ക് മുന്നോടിയായി ഒക്‌ടോബർ എട്ടിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൈനയിലെത്തും. അധികാരമേറ്റ ശേഷമുള്ള ഇമ്രാൻ ഖാന്‍റെ മൂന്നാമത്തെ ചൈന സന്ദര്‍ശനമാകും ഇത്. കശ്‌മീര്‍ വിഷയത്തില്‍ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ഏകപക്ഷീയ തീരുമാനമെന്ന് വിശേഷിപ്പിക്കുകയും ചെയ്‌തിരുന്നു.
TAGGED:
Ahead of Modi-Xi meeting