വിശേഷ ദിവസങ്ങളില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്ന് പ്രധാനമന്ത്രി - mann ki baat latest news
'ദീപാവലി ദിനത്തില്‍ ഓരോ കുടുംബവും എന്തെങ്കിലും പുതിയ ഉല്‍പ്പന്നം വാങ്ങും, ഈ അവസരത്തില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണം. പ്രാദേശിക നെയ്ത്തുകാരും ഖാദി നിർമാതാക്കളും തയ്യാറാക്കിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണമെന്നും പ്രധാനമന്ത്രി.
ന്യൂഡല്‍ഹി: വിശേഷ ദിവസങ്ങളില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്ന് ജനങ്ങളോടഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലി ദിനത്തിൽ പ്രധാനമന്ത്രി തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. 'ദീപാവലി ദിനത്തില്‍ ഓരോ കുടുംബവും എന്തെങ്കിലും പുതിയ ഉല്‍പ്പന്നം വാങ്ങും, ഈ അവസരത്തില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണം. പ്രാദേശിക നെയ്ത്തുകാരും ഖാദി നിർമ്മാതാക്കളും തയ്യാറാക്കിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. മൻ കി ബാത്തില്‍ മോദി രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്നു. പടക്കം കത്തിക്കുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.