കേരളം

kerala

ETV Bharat / bharat

മോദി ഫ്രാന്‍സിലേക്ക്; ജി 7 ഉച്ചകോടിയിലും പങ്കെടുക്കും - പ്രധാനമന്ത്രി ആഗസ്ത് 22ന് ഫ്രാന്‍സ് സന്ദര്‍ശിക്കും

ആഗസ്ത് 25, 26 തിയതികളില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം, വിവര സാങ്കേതിക വിദ്യയുടെ കൈമാറ്റം എന്നീ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കും.

പ്രധാനമന്ത്രി ആഗസ്ത് 22ന് ഫ്രാന്‍സ് സന്ദര്‍ശിക്കും

By

Published : Aug 20, 2019, 8:18 AM IST

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലേക്ക്. 22- 23 തീയതികളില്‍ ഫ്രാൻസില്‍ സുപ്രധാന കൂടിക്കാഴ്ചകളില്‍ പങ്കെടുക്കുന്ന മോദി അതിനുശേഷം 25- 26 തീയതികളില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലും പങ്കെടുക്കും. ഫ്രാൻസ് സന്ദർശനത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍, ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പീ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് സന്ദര്‍ശനമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജി 7 ഉച്ചകോടിയില്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വിവര സാങ്കേതിക വിദ്യയുടെ കൈമാറ്റം എന്നീ വിഷയങ്ങളെക്കുറിച്ച് മോദി സംസാരിക്കും. ഉച്ചകോടിയില്‍ മറ്റ് രാജ്യങ്ങളുടെ തലവന്‍മാരുമായും കൂടിക്കാഴ്ച നടത്തും. ഫ്രാന്‍സിലെ നിഡ് ഡി ഈഗിളിലുണ്ടായ വിമാന അപകടത്തില്‍ മരിച്ചവരുടെ ഓര്‍മക്കായി നടത്തുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്ന മോദി ഫ്രാന്‍സിലെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കും. രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ബഹറ്നിലേക്ക് പോകും.

ABOUT THE AUTHOR

...view details