ന്യൂഡൽഹി:രാജ്യവ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇന്ത്യൻ പൗരന്മാർക്കായി ഒരു വീഡിയോ സന്ദേശം പങ്കിടും. നാളെ രാവിലെ ഒമ്പത് മണിക്ക് ഇന്ത്യൻ ജനതക്കായി വീഡിയോ പങ്കുവെക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. എന്നാൽ, വീഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
പ്രധാനമന്ത്രിയുടെ സന്ദേശം നാളെ വീഡിയോയിലൂടെ അറിയിക്കും - ലോക് ഡൗൺ
കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നാളെ ഇന്ത്യൻ പൗരന്മാർക്കായി ഒരു വീഡിയോ സന്ദേശം പങ്കിടുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു
നരേന്ദ്ര മോദി
കൊവിഡ് 19നെ സംബന്ധിച്ച് ചർച്ചകൾ ചെയ്യുന്നതിനായി മുഖ്യമന്ത്രിമാരുമായി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫെറൻസ് നടത്തിയിരുന്നു. 50 കൊവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,965 ആണ്.