നരേന്ദ്ര മോദി തൊഴിലില്ലായ്‌മയെക്കുറിച്ച് ചര്‍ച്ച ചെയ്യണം: സീതാറാം യെച്ചൂരി - മോദി തൊഴിലില്ലായ്മയെ കുറിച്ച് ചർച്ച ചെയ്യണം: യെച്ചൂരി
രാജ്യത്ത് എക്കാലത്തേയും മോശം തൊഴ്ലില്ലായ്‌മ നിരക്കാണ് നിലവിലുള്ളതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്‌മയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. മോദി തൊഴിലില്ലായ്മയെ കുറിച്ച് ചർച്ച നടത്തണമെന്നും ഡിമോണിറ്റൈസേഷൻ, ജിഎസ്‌ടി തുടങ്ങിയ നയങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച ദശലക്ഷക്കണക്കിന് തൊഴിലില്ലാത്തവരുടെ 'മൻ കി ബാത്ത്' കേൾക്കണമെന്നും യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു. പരീക്ഷ പേ ചർച്ച പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി തിങ്കളാഴ്ച വിദ്യാർത്ഥികളുമായി സംവദിച്ചിരുന്നു. രാജ്യത്ത് എക്കാലത്തേയും മോശം തൊഴിലില്ലായ്‌മ നിരക്കാണ് നിലവിലുള്ളതെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.