നരേന്ദ്ര മോദിയും അമിത് ഷായും അജയ്യരല്ലെന്ന് സഞ്ജയ് റാവത്ത് - sanjay raut
മതമെന്നാൽ രാജ്യ സ്നേഹമല്ലെന്നും ഹനുമാൻ ഭക്തനായ കെജ്‌രിവാൾ തലസ്ഥാനത്തെ രാമരാജ്യമാക്കിയെന്നും റാവത്ത് ലേഖനത്തിൽ പറയുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അജയ്യരല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തെ തുടർന്നായിരുന്നു റാവത്തിന്‍റെ പ്രതികരണം. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയായിരുന്നു റാവത്തിന്‍റെ വിമർശനം. മോദി-ഷാ കൂട്ടുകെട്ടിനെയും ബിജെപിയുടെ മതകേന്ദ്രീകൃത രാഷ്‌ട്രീയത്തെയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. മതമെന്നാൽ രാജ്യ സ്നേഹമല്ലെന്നും ഹനുമാൻ ഭക്തനായ കെജ്‌രിവാൾ തലസ്ഥാനത്തെ രാമരാജ്യമാക്കിയെന്നും റാവത്ത് ലേഖനത്തിൽ പറയുന്നു. ഇരു നേതാക്കളും അജയ്യരല്ലെന്നാണ് ഡൽഹി തെരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കാനാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.