ന്യൂഡൽഹി: കൊവിഡ് പോരാട്ടത്തിൽ നേപ്പാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പ്രതിരോധ മരുന്നുകൾ നൽകിയതിന് നേപ്പാൾ ഇന്ത്യക്ക് നന്ദി അറിയിച്ചതിന് പിന്നാലെയാണ് മോദി ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്.
കൊവിഡ് പോരാട്ടത്തിൽ നേപ്പാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നരേന്ദ്രമോദി
കൊവിഡ് പ്രതിരോധ മരുന്നുകൾ നൽകിയതിന് നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യക്ക് നന്ദി അറിയിച്ചതിന് പിന്നാലെയാണ് മോദി ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്.
കൊവിഡ് പോരാട്ടത്തിൽ നേപ്പാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നരേന്ദ്രമോദി
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തവും ആഴത്തിലുമുള്ളതാണെന്നും, കൊവിഡിനെതിരെ പോരാടുന്ന നേപ്പാൾ സർക്കാരിനും ജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
23 ടൺ പ്രതിരോധ മരുന്നുകൾ നേപ്പാളിന് നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നു. നേപ്പാളിലെ ഇന്ത്യൻ പ്രതിനിധി ആരോഗ്യ മന്ത്രിക്ക് മരുന്നുകൾ കൈമാറിയതായും നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി ട്വിറ്ററിലൂടെ അറിയിച്ചു.