ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ നശിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് മൂലം 10 കോടി തൊഴിലവസരങ്ങൾ അപകടത്തിലാകുമെന്ന് ആശങ്കയുള്ളതായി പറയുന്ന വാണിജ്യത്തെക്കുറിച്ചുള്ള പാർലമെന്‍ററി പാനൽ യോഗത്തിന്‍റെ വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചാണ് രാഹുലിന്‍റെ ആരോപണം.“മോദി രാജ്യം നശിപ്പിക്കുകയാണ്“, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. നോട്ട് നിരോധനം, ജിഎസ്ടി, കൊവിഡ് മഹാമാരി, സമ്പദ്‌വ്യവസ്ഥയെയും തൊഴിലുകളെയും സംബന്ധിച്ച “നാശം” എന്നീ നാല് വിഷയങ്ങൾ അദ്ദേഹം പരാമർശിച്ചു.മോദിയുടെ മുതലാളിത്ത മാധ്യമങ്ങൾ മിഥ്യാധാരണ സൃഷ്ടിച്ചുവെന്നും എന്നാല്‍ അത് ഉടൻ തന്നെ തകർക്കപ്പെടുമെന്നും ഗാന്ധി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മോദി സർക്കാരിനെതിരായ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കേന്ദ്രം കൊവിഡ് സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത്, ചൈനയുമായുള്ള അതിർത്തിയിലെ സംഘര്‍ഷം, റഫാല്‍ കരാർ എന്നിവ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളെ രാഹുല്‍ ചോദ്യം ചെയ്തു.
ഓഫ്‌സെറ്റ് കരാറിനെയും ഉയർന്ന വിലയെയും ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് മോദി സർക്കാരിനെതിരായ രാഹുലിന്‍റെ ഏറ്റവും പുതിയ ആരോപണങ്ങൾ.അതേ സമയം, ഇന്ത്യയിൽ റഫാൽ യുദ്ധവിമാനങ്ങൾ എത്തിച്ചതിനെ രാഹുല്‍ സ്വാഗതം ചെയ്തു.ഓരോ റഫാല്‍ ജെറ്റും സർക്കാർ 1,670 കോടി രൂപയ്ക്ക് വാങ്ങിയത് എന്തുകൊണ്ടാണെന്നും മുമ്പ് കോൺഗ്രസ് നേതൃത്വം 526 കോടി രൂപയ്ക്ക് കരാർ നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഉള്ളപ്പോൾ ഓഫ്‌സെറ്റ് കരാർ എന്തുകൊണ്ടാണ് "പാപ്പരായ" സ്വകാര്യ സ്ഥാപനത്തിന് നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
റഫാല്‍ ഇന്ത്യയില്‍ എത്തിച്ച എയർഫോഴ്സ് അഭിനന്ദനങ്ങൾ, അതേസമയം, ഭാരത സർക്കാർ ചില കാര്യങ്ങൾക്ക് ഉത്തരം തരണം രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എന്തുകൊണ്ട് ഓരോ റഫാല്‍ ജെറ്റിനും 526 കോടിക്ക് പകരം 1670 കോടി നല്‍കി? എന്തുകൊണ്ടാണ് 126 വിമാനങ്ങൾ വാങ്ങേണ്ടിടത്ത് 36 വിമാനം വാങ്ങി? പാപ്പരായ അംബാനിയുടെ കമ്പനിക്ക് പകരം എച്ച്‌എഎല്ലിന് എന്തുകൊണ്ട് 30,000 കോടി രൂപയുടെ കരാല്‍ നല്‍കിയില്ല?എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു.