ന്യൂഡൽഹി:മുൻ പ്രധാനമന്ത്രിയും കർഷക നേതാവുമായ ചൗധരി ചരൺ സിങിന് ജന്മവാർഷിക ദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ആശംസകൾ അറിയിച്ചത്.
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങിന് ജന്മദിനാംശസകൾ നേർന്ന് പ്രധാനമന്ത്രി - മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങിന് ജന്മദിനാംശസകൾ നേർന്ന് പ്രധാനമന്ത്രി
പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ ശാക്തീകരിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളെ ഈ അവസരത്തിൽ ഓർമിക്കുന്നുവെന്ന് പ്രധാനമന്ത്രി
![മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങിന് ജന്മദിനാംശസകൾ നേർന്ന് പ്രധാനമന്ത്രി PM Chaudhary Charan Singh PM Modi മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങിന് ജന്മദിനാംശസകൾ നേർന്ന് പ്രധാനമന്ത്രി Modi pays tributes to former PM Chaudhary Charan Singh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5464068-169-5464068-1577081531923.jpg)
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങിന് ജന്മദിനാംശസകൾ നേർന്ന് പ്രധാനമന്ത്രി
1902 ൽ ഉത്തർപ്രദേശിലെ ഹാപൂരിൽ ജനിച്ച ചരൺ സിംഗ് 1979 ജൂലൈ മുതൽ 1980 ജനുവരി വരെ പ്രധാനമന്ത്രിയായിരുന്നു. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ ശാക്തീകരിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളെ ഈ അവസരത്തിൽ ഓർമിക്കുന്നു. ഇവരുടെ ശാക്തീകരണത്തിനായി ചരൺ സിങ് ജി അശ്രാന്ത പരിശ്രമം നടത്തി എന്നാണ് മോദി ട്വീറ്റ് ചെയ്‌തത്. ഇന്ത്യയുടെ ജനാധിപത്യ സ്വരം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.