ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കാലത്ത് ബൂത്ത് പിടുത്തം നടന്ന സംസ്ഥാനത്ത് സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ വോട്ടവകാശം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നിന്നാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്‌തത്. ബിഹാറിൽ ജെഡിയു നേതാവും മുൻ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലാലു പ്രസാദ് യാദവിന്‍റെ കാട്ടുഭരണം തള്ളിയ ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്തു. ബിജെപിക്കും എൻഡിഎക്കും വികസനം എന്ന അജണ്ട മാത്രമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിലെ ജയത്തിനും മോദി നന്ദി പറഞ്ഞു.
ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി; മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് മോദി - ബിഹാര്‍ ബിജെപി വാര്‍ത്തകള്‍
ബിഹാറിൽ ജെഡിയു നേതാവും മുൻ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ എൻഡിഎ സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബിഹാറിലെ 243 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 125 സീറ്റുകളിലാണ് എന്‍ഡിഎ വിജയം നേടിയത്. 74 സീറ്റ് നേടി ബിജെപി സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് നടത്തിയത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 23.1ശതമാനം വോട്ട് വിഹിതം ആര്‍ജെഡിക്കാണ്. ഒപ്പത്തിനൊപ്പമെങ്കിലും 19.5 ശതമാനം വോട്ടുമാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ജെഡിയുവും കോണ്‍ഗ്രസും യഥാക്രമം 15.4 ശതമാനം 9.5 ശതമാനം വോട്ടുനേടി. 75 സീറ്റ് നേടിയ ആര്‍ജെഡി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഒരിടവേളക്ക് ശേഷം 14 സീറ്റ് നേടി ഇടതുപക്ഷവും ഇത്തവണ കരുത്ത് കാട്ടി. മുസ്ലീം ഭൂരിപക്ഷ ജില്ലകളില്‍ കരുത്ത് കാണിച്ച് ഒരു സഖ്യത്തിന്‍റെയും ഭാഗമാകാതെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമീന്‍ അഞ്ച് സീറ്റിലും വിജയിച്ചു. അതേസയമം 19 സീറ്റില്‍ ഒതുങ്ങി കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് സംസ്ഥാനത്ത് നേരിട്ടത്.