ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പോർച്ചുഗീസ് പ്രധാനമന്ത്രി ആന്‍റോണിയ കോസ്റ്റയുമായി വ്യാഴാഴ്‌ച കൂടികാഴ്‌ച നടത്തി. പ്രതിരോധം, ശാസ്ത്രം, സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ സന്ദർശന വേളയിൽ വിഷയമായി.
പോർച്ചുഗീസ് പ്രധാനമന്ത്രി അന്‍റോണിയ കോസ്റ്റയെ സന്ദർശിച്ച് മോദി - പ്രധാനമന്ത്രി ആന്‍റോണിയ കോസ്റ്റ
മൂന്ന് വർഷത്തിനിടെ ഇരുവരും നടത്തുന്ന മൂന്നാമത് ഔദ്യോഗിക കൂടികാഴ്‌ചയാണിത്
Modi
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന രണ്ടാമത് യോഗത്തിൽ പങ്കെടുക്കാനുള്ള മോദിയുടെ ക്ഷണപ്രകാരമാണ് അന്‍റോണിയ കോസ്റ്റ ഇന്ത്യ സന്ദർശിച്ചത്. മൂന്ന് വർഷത്തിനിടെ ഇരുവരും നടത്തുന്ന മൂന്നാമത് ഔദ്യോഗിക കൂടികാഴ്‌ചയാണിത്. ഒക്ടോബർ ആറിന് പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം യൂറോപ്പിന് പുറത്തേക്ക് അന്‍റോണിയ കോസ്റ്റ നടത്തിയ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.