കേരളം

kerala

ETV Bharat / bharat

ഓങ്‌ സാന്‍ സൂചിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി - ആസിയാന്‍ ഉച്ചകോടി

മ്യാന്‍മറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഓങ്‌ സാന്‍ സൂചിയും നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയത്.

ഓങ്‌ സാന്‍ സൂ ചിയുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

By

Published : Nov 3, 2019, 10:58 PM IST

ബാങ്കോക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയും മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്‌ സാന്‍ സൂചിയും കൂടിക്കാഴ്‌ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്‌ച. ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കൂടിക്കാഴ്‌ചയില്‍ റോഹിഗ്യൻ മുസ്ലീം വിഷയം പരാമര്‍ശിച്ചോയെന്ന് വ്യക്തമല്ല. മ്യാന്‍മര്‍ പട്ടാളത്തിന്‍റെ ആക്രമണത്തെ തുടര്‍ന്ന് 2017 മുതല്‍ ഏഴ്‌ ലക്ഷത്തോളം റോഹിഗ്യൻ മുസ്ലീമുകളാണ് മ്യാന്‍മറില്‍ നിന്നും പലായനം ചെയ്‌തത്.

ABOUT THE AUTHOR

...view details