കേരളം

kerala

ETV Bharat / bharat

നരേന്ദ്ര മോദിക്കും കെജ്‌രിവാളിനുമെതിരെ രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധി

ബിജെപിയും ആം ആദ്‌മി പാര്‍ട്ടിയും സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു

Arvind Kejriwal  Narendra Modi  Delhi assembly polls  യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ പ്രധാനമന്ത്രിക്കും കെജ്‌രിവാളിനും താല്‍പര്യമില്ല  രാഹുല്‍ ഗാന്ധി  ഡല്‍ഹി തെരഞ്ഞെടുപ്പ്
യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ പ്രധാനമന്ത്രിക്കും കെജ്‌രിവാളിനും താല്‍പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി

By

Published : Feb 4, 2020, 7:25 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇവര്‍ക്ക് താല്‍പര്യമില്ല. അധികാരത്തില്‍ തുടരാന്‍ മാത്രമാണ് താല്‍പര്യം. ബിജെപിയും ആം ആദ്‌മി പാര്‍ട്ടിയും സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുകയാണ്. ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ പ്രധാനമന്ത്രിക്കും കെജ്‌രിവാളിനും താല്‍പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി

സാമ്പത്തിക തകര്‍ച്ചയും രാജ്യത്ത് വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്‌മയും പരിഹരിക്കാത്ത ബിജെപി സര്‍ക്കാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഹിന്ദു,മുസ്ലീം, ക്രിസ്‌ത്യന്‍ മതത്തെപ്പറ്റി സംസാരിക്കുന്നു. എന്നാല്‍ മതത്തെപ്പറ്റി ഇവര്‍ക്ക് യാതൊരു ധാരണയുമില്ല. ഈ മതങ്ങളിലെവിടെയാണ് ജനങ്ങളെ അക്രമിക്കാനും അടിച്ചമര്‍ത്താനും പറഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജങ്പുര മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് തര്‍വീന്ദര്‍ സിംഗിന് പിന്തുണ തേടിയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്തത്.

ABOUT THE AUTHOR

...view details