കേരളം

kerala

ETV Bharat / bharat

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, പക്ഷേ എല്ലായ്‌പ്പോഴും പാകിസ്ഥാനെക്കുറിച്ചാണ് സംസാരിക്കുന്നത്: മമത

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനു പ്രധാനമന്ത്രി കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ പാർട്ടികളെയും കുറ്റപ്പെടുത്തി്യതിന് പിന്നാലെയാണ് വിമർശനവുമായി മമത രംഗത്ത് വന്നത്.

Darjeeling  Mamata Banerjee  Modi  Citizenship Amendment Act  മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്  പാകിസ്ഥാനെക്കുറിച്ചാണ് സംസാരിക്കുന്നത്  മമത
മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, പക്ഷേ എല്ലായ്‌പ്പോഴും പാകിസ്ഥാനെക്കുറിച്ചാണ് സംസാരിക്കുന്നത്: മമത

By

Published : Jan 3, 2020, 6:20 PM IST

കൊൽക്കത്ത: ഇന്ത്യയെ തുടര്‍ച്ചയായി പാകിസ്ഥാനുമായി താരതമ്യപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനു പ്രധാനമന്ത്രി കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ പാർട്ടികളെയും കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് വിമർശനവുമായി മമത രംഗത്ത് വന്നത്. സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരമാണെന്ന് മമത പറഞ്ഞു. ‘ഒരു വശത്ത് പ്രധാനമന്ത്രി പറയുന്നു എന്‍.ആര്‍.സി ഇല്ലെന്ന്. പക്ഷെ മറുഭാഗത്ത് ആഭ്യന്തര മന്ത്രിയും മറ്റ് മന്ത്രിമാരും പറയുന്നു രാജ്യത്തെല്ലായിടത്തും എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന്’ . ബി.ജെ.പി നേതാക്കള്‍ ബോധപൂര്‍വ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മമത പറഞ്ഞു.
‘ഇന്ത്യ സമ്പന്നമായ സംസ്‌കാരവും സംസ്‌കൃതിയും നിറഞ്ഞ വലിയ രാജ്യമാണ്. എന്ത് കൊണ്ടാണ് പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ പാകിസ്ഥാനുമായി തുടര്‍ച്ചയായി താരതമ്യപ്പെടുത്തുന്നത്?. എല്ലാ വിഷയത്തിലും പാകിസ്ഥാനെ എന്തിനാണ് ഉദാഹരണമാക്കുന്നത് ?’ എന്നും മമത കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details