2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നേടിയ ഈ വലിയ രാഷ്ട്രീയ വിജയത്തില്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്നും മോദി ഒരു വലിയ മനുഷ്യനാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് അദ്ദേഹം നല്ല നേതാവാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിൽ മോദിയെ അഭിനന്ദിച്ച് ട്രംപ് - modi
നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങള്‍ക്ക് മികച്ച നേതാവാണെന്ന് ഡൊണാള്‍ഡ് ട്രംപ്
തെരഞ്ഞെടുപ്പ് വിജയത്തിൽ മോദിയെ അഭിന്ദിച്ച് ട്രംപ്
നരേന്ദ്ര മോദിയുടെ വിജയത്തില്‍ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവര്‍ അഭിനന്ദനം അറിയിച്ചിരുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച വിജയമാണ് ബിജെപിയുടെ രണ്ടാം വരവില്‍ ഉണ്ടായത്. 545 സീറ്റില്‍ 303 സീറ്റുകളും ബിജെപി നേടി. 352 ആണ് എന്‍ഡിഎ സഖ്യത്തിന്‍റെ നേട്ടം.