വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് വീണ്ടും ജനവിധി തേടും. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ അധ്യക്ഷതയില്‍ചേര്‍ന്ന പാര്‍ലമെന്‍ററി യോഗത്തിലാണ് തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളും തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളുമാണ് മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.
മോദി വീണ്ടും വാരണാസിയില്‍, അദ്വാനിക്കും ജോഷിക്കും സീറ്റ് നഷ്ടമായേക്കും - മുരളീ മനോഹര്‍ ജോഷി
75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം നടപ്പായാല്‍ മുതിര്‍ന്നനേതാക്കള്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കില്ല.
സ്ഥാനാര്‍ഥികള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായതായി സൂചനയുണ്ട്. 75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കേണ്ടെന്നാണ് ആലോചന. ഈ തീരുമാനം നടപ്പായാല്‍ എല്‍.കെ അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും ഇത്തവണ സീറ്റ് ലഭിക്കില്ല. ജാര്‍ഖണ്ഡില്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയനുമായി സഖ്യം ചേര്‍ന്ന് മത്സരിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ഭുപേന്ദ്ര യാദവ് അറിയിച്ചു.സംസ്ഥാനത്ത് 14 സീറ്റില്‍ 13 സീറ്റിലും ബിജെപി ഇത്തവണ മത്സരിക്കും. ബാക്കിയുള്ള ഒരു സീറ്റ് ഏ ജെ എസ് യുവിന് നല്‍കും.സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്നുംബിജെപി നേതാക്കൾ വ്യക്തമാക്കി.
2014ൽ വാരണാസിയിലും വഡോദരയിലും മോദി മത്സരിച്ചിരുന്നു. രണ്ടിടത്ത് നിന്നും വിജയിച്ച മോദി, വാരണാസിയില്‍ എഎപിയുടെ അരവിന്ദ് കെജ്രിവാളിനെയും വഡോദരയില്‍ കോണ്‍ഗ്രസിലെ മധുസൂധന്‍ മിശ്രിയേയുമാണ് തോല്‍പ്പിച്ചത്. മൂന്ന് ലക്ഷത്തി എഴുപതിനായിരം വോട്ടിനാണ് വാരണാസിയിൽ വിജയിച്ചത്.