ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ നയങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നയങ്ങള്‍ വ്യാപാരത്തിന് കരുത്താകും. സാമ്പത്തിക വ്യവസ്ഥയില്‍ ചോദനം (ഡിമാന്‍റ്) കൂട്ടുന്ന നയങ്ങളാണ് മന്ത്രി കൊണ്ടുവന്നിരിക്കുന്നത്. നിക്ഷേപം വര്‍ധിക്കാനും പൊതു സാമ്പത്തിക രംഗത്ത് ഉയര്‍ച്ചയുണ്ടാക്കാനും നയങ്ങള്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിര്‍മല സീതാരാമന്‍റെ സാമ്പത്തിക നയങ്ങളെ പ്രകീര്‍ത്തിച്ച് മോദി
"നിക്ഷേപം വര്‍ദ്ധിക്കാനും പൊതു സാമ്പത്തിക രംഗത്ത് ഉയര്‍ച്ചയുണ്ടാക്കാനും പുതിയ നയങ്ങള്‍ സഹായിക്കും"
പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള നിര്‍മല സീതാരാമന്‍റെ ട്വീറ്റിന് മറുപടിയായാണ് മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തനിക്ക് തന്ന മാര്‍ഗ നിര്‍ദേങ്ങള്‍ക്കും പിന്‍തുണക്കും നന്ദിപറഞ്ഞുകൊണ്ടായിരുന്നു ധന മന്ത്രിയുടെ ട്വീറ്റ്. ബാങ്കുകളിൽ മൂലധനം വർധിപ്പിക്കാനും എൻ.ബി.എഫ്‌സികളിലെ പണലഭ്യത ഉറപ്പാക്കാനുമുള്ള തീരുമാനം ബാങ്കർമാർക്ക് സംരക്ഷണം നല്‍കും. ഇവ നിക്ഷേങ്ങള്‍ വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.വൈ.സി, പലിശനിരക്ക് കുറക്കല്‍. വേഗത്തിലുള്ള വായ്പാ എന്നിവ ചില്ലറ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക വളർച്ചക്കാണ് മോദി സർക്കാര്‍ മുൻഗണന നല്‍കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും ഇന്ത്യയുടെ സാമ്പത്തിക രംഗം ശക്തമായാണ് മുന്നോട്ടു പോകുന്നത്. സിതാരാമൻ പ്രഖ്യാപിച്ച നടപടികള്‍ വഴി സാമ്പത്തിക മേഖലയില്‍ കൂടുതല്‍ പണം എത്തുകയും ഇവ വ്യാപാരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളെ ഇടക്കാല പ്രസിഡന്‍റ് ജെ.പി. നദ്ദയും പ്രകീര്‍ത്തിച്ചു.