കേരളം

kerala

ETV Bharat / bharat

'മോദി ഉണ്ടെങ്കിൽ സാധ്യമാണ്'; ബിജെപിയെ പരിഹസിച്ച് രാഹുൽ ഗാന്ധി - GDP growth

ജിഡിപി വളർച്ച 1947ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയേക്കാം എന്ന ഇൻഫോസിസ് സ്ഥാപകൻ എൻ. ആർ നാരായണ മൂർത്തിയുടെ പ്രസ്താവനക്കൊപ്പമാണ് “മോദി ഹേ തോ മുമ്കിൻ ഹേ” (മോദി ഉണ്ടെങ്കിൽ സാധ്യമാണ്) എന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.

രാഹുൽ ഗാന്ധി  'മോദി ഉണ്ടെങ്കിൽ സാധ്യമാണ്'  ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം  “മോദി ഹേ തോ മുമ്കിൻ ഹേ”  ബിജെപി  'Modi hai to mumkin hai'  Rahul Gandhi's jibe at Centre  GDP growth  ജിഡിപി
രാഹുൽ ഗാന്ധി

By

Published : Aug 12, 2020, 12:02 PM IST

ന്യൂഡൽഹി: ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ (ജിഡിപി) വളർച്ച ഏറ്റവും താഴ്ന്ന നിലയിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജിഡിപി വളർച്ച 1947 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയേക്കാം എന്ന ഇൻഫോസിസ് സ്ഥാപകൻ എൻ. ആർ നാരായണ മൂർത്തിയുടെ പ്രസ്താവനക്കൊപ്പമാണ് “മോദി ഹേ തോ മുമ്കിൻ ഹേ” (മോദി ഉണ്ടെങ്കിൽ സാധ്യമാണ്) എന്ന ബിജെപി തെരഞ്ഞെടുപ്പ് മുദ്രാവാക്യം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.

2020 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി ചുരുങ്ങുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ചൈനയുമായുള്ള സംഘർഷം, സാമ്പത്തിക തകർച്ച, കൊവിഡ് പ്രതിരോധം തുടങ്ങി നിരവധി വിഷയങ്ങളിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെയും ബിജെപി സർക്കാരിനെയും ശക്തമായി വിമർശിച്ചു.

ABOUT THE AUTHOR

...view details