കൊവിഡിനെതിരെയുള്ള മോദി സർക്കാരിന്‍റെ ഉറച്ച നടപടികൾ ഇന്ത്യയെ രക്ഷിച്ചു: ബിജെപി - മോദി
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ രോഗമുക്തി നേടിയവരുടെ നിരക്ക് വളരെ ഉയർന്നതാണെന്നും ബിജെപി ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി: മോദി സർക്കാർ സ്വീകരിച്ച സജീവവും ഉറച്ചതുമായ നടപടികൾ കൊവിഡ് വ്യാപനത്തിന്‍റെ ഏറ്റവും മോശം അവസ്ഥയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചതായി ബിജെപി. ഇന്ത്യയില്‍ 60,000 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യാൻ 101 ദിവസങ്ങൾ വേണ്ടിവന്നു. എന്നാല്‍ യുകെ, ഇറ്റലി, സ്‌പെയിൻ, ജർമനി, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ 40 മുതല്‍ 60 ദിവസങ്ങൾ കൊണ്ടാണ് ഇത്രയും കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ രോഗമുക്തി നേടിയവരുടെ നിരക്ക് വളരെ ഉയർന്നതാണെന്നും ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് കൊണ്ട് ബിജെപി ട്വീറ്റ് ചെയ്‌തു.