ന്യൂഡൽഹി: ഇന്ത്യയെ സ്വയം പര്യാപ്‌തമാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക പാക്കേജ് ഒരുപാട് മുന്നോട്ട് പോകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൊഴിലുറപ്പ് പദ്ധതിക്കായി 40000 കോടി രൂപ അധികമായി അനുവദിക്കുന്നത് ദരിദ്രർക്കും കുടിയേറ്റ തൊഴിലാളികൾക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കും. ഇത് രാജ്യത്തിന്‍റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും ഉയർത്തും.
'ആത്മ നിർഭർ ഭാരത്' എന്ന ആശയത്തിന്‍റെ സാക്ഷാത്‌കാരത്തിന് മോദി സർക്കാർ ഇനിയും ഒരുപാട് മുന്നോട്ട് പോകും. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായ മേഖലകളെ സഹായിക്കുകയും ഇത് കോടിക്കണക്കിന് ദരിദ്രർക്ക് തൊഴിൽ ലഭ്യമാക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിർമല സീതാരാമനും നന്ദി അറിയിക്കുന്നതായും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ നിരവധി വികസിത രാജ്യങ്ങളെ മറികടന്നു.