ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജമ്മു കശ്‌മീരിനെ വംശീയ അഴിമതിയിൽ നിന്ന് മോചിപ്പിക്കുമെന്ന് ബിജെപി മുതിർന്ന നേതാവും കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രിയുമായ മുഖ്‌താർ അബ്ബാസ് നഖ്‌വി.
കശ്മീരിനെ വംശീയ അഴിമതിയില്‍ നിന്നും മോചിപ്പിക്കുമെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി
പതിറ്റാണ്ടുകൾക്ക് ശേഷം ജമ്മു കശ്‌മീരിലെ ജനങ്ങൾ സുതാര്യമായ ജനാധിപത്യ-വികസന പ്രക്രിയകളിൽ തുല്യ പങ്കാളികളായി മാറിയെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി അവകാശപ്പെട്ടു.
ബാലഹാമ പ്രദേശത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മതേതരത്വം ബിജെപിയെ സംബന്ധിച്ചിടത്തോളം വോട്ട് രാഷ്ട്രീയത്തിന്‍റെ നിർവചനമല്ലെന്നും സമഗ്രവികസനത്തിനുള്ള ദൃഡനിശ്ചയമാണെന്നും, രാജ്യത്തിന്‍റെ സമഗ്രവികസനം, സുരക്ഷ, അഭിവൃദ്ധി എന്നിവയ്ക്ക് ഏറ്റവും മുൻഗണന നൽകുന്ന 'ഇക്ബാൽ' (അധികാരം), 'ഇൻസാഫ്' (നീതി), 'ഇമാൻ' (സമഗ്രത) എന്നിവയുടെ യുഗമാണ് മോദി യുഗമെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകൾക്ക് ശേഷം ജമ്മു കശ്‌മീരിലെ ജനങ്ങൾ സുതാര്യമായ ജനാധിപത്യ-വികസന പ്രക്രിയകളിൽ തുല്യ പങ്കാളികളായി മാറിയെന്നും മന്ത്രി അവകാശപ്പെട്ടു. ഗുപ്‌കർ സഖ്യം ജമ്മു കശ്‌മീരിലെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഭീകരതയുടെയും ചൂഷണത്തിലേക്ക് കശ്‌മീരിനെ വലിച്ചെറിയാൻ ആഗ്രഹിക്കുന്ന ഇത്തരം സഖ്യങ്ങളെ ജനങ്ങൾ ഒരിക്കലും അംഗീകരിക്കില്ല, അദ്ദേഹം പറഞ്ഞു.