ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 പൊട്ടിപുറപെട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ മോദി സർക്കാർ എല്ലാ സാധ്യതകളും പരിശോധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ റിസർവ് ബാങ്ക് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച അമിത് ഷാ അത്തരം നടപടികൾ പ്രധാനമന്ത്രിയുടെ കാഴ്‌ചപ്പാടുകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.
നബാഡിന് 20,000 കോടിയും സിഡ്ബിക്ക് 15,000 കോടിയും നല്‍കാനുള്ള റിസർബാങ്കിന്‍റെ തീരുമാനം കർഷകരെ സഹായിക്കും. എസ്എംഇകളുടെയും സ്റ്റാർട്ട് അപ്പുകളുടെയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തും. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പരിപാടി വിപുലപ്പെടുത്തും. ദേശീയ ഹൗസിങ് ബാങ്കിന് 10,000 കോടി നല്‍കാനും ബാങ്കിങ്ങ്, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് പണം ലഭ്യമാക്കാനും റിസർബാങ്ക് തീരുമാനിച്ചു. ഈ നടപടികൾ രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.