ഗയ: കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നത് ജനവികാരം മാനിക്കാതെയാണെന്ന് സി.പി.ഐ നേതാവ് കനയ്യ കുമാര്‍. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരുമാനം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹം വെല്ലുവിളിച്ചു. നീരവ് മോദിയുടെ അവസ്ഥയാകും അമിത് ഷാക്കെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അടക്കമുള്ള വിഷയങ്ങളില്‍ നിയമ പാലകര്‍ നീരവ് മേദിയെ പിന്‍തുടരുകയാണ്. നീരവ് മോദിക്ക് രാജ്യം വിടേണ്ടിവന്നത് ഇതുകൊണ്ടാണ്. ഇതേ അവസ്ഥയാകും അമിത് ഷാക്ക് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു കനയ്യ കുമാര്‍.
മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനഹിതം മനസ്സിലാക്കാതെയാണെന്ന് കനയ്യ കുമാര്‍ - കനയ്യ കുമാര്‍
തീരുമാനം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കനയ്യ കുമാര്‍ വെല്ലുവിളിച്ചു
ഗാന്ധിമൈതാനില്‍ സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയേക്കാള്‍ അംഗബലം ജനങ്ങള്‍ക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാക്കണം. കേന്ദ്രം ബ്രട്ടീഷുകാര്‍ക്ക് സമാനമായി പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ സ്വാതന്ത്ര സമര സേനാനികളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രതിഷേധങ്ങള്‍ നടത്തുന്നവര്‍ക്ക് സാമ്പത്തിക സാഹായം ലഭിക്കുന്നുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്‍റെ വാദം തെറ്റാണ്. ഭരണത്തിലിരിക്കുന്ന പാര്‍ട്ടി പണം കൊടുത്താണ് റാലിക്ക് ആളെ കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും കനയ്യ കുമാര്‍ ആരോപിച്ചു.