ന്യൂഡൽഹി: കൊവിഡ് 19 പകർച്ചവ്യാധിക്കിടയിൽ ഇന്ധനവില വർധനവിനെതിരെ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പകർച്ചവ്യാധിയുടെ സമയത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില മോദി സർക്കാർ അൺലോക്ക് ചെയ്തുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. "കൊറോണ വൈറസ് മാത്രമല്ല ഉയരുന്നത്" എന്ന അടിക്കുറിപ്പുള്ള ഒരു ഗ്രാഫും അദ്ദേഹം ടാഗ് ചെയ്തു. ദിവസേന വർധിച്ചു വരുന്ന കൊവിഡ് പകർച്ചവ്യാധിക്കിടയിലും പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ സ്ഥിരമായ വർധനയാണ് ഗ്രാഫ് കാണിക്കുന്നത്.
പെട്രോൾ-ഡീസൽ വില മോദി സർക്കാർ അൺലോക്ക് ചെയ്തു: രാഹുൽ ഗാന്ധി - fuel prices
"കൊറോണ വൈറസ് മാത്രമല്ല ഉയരുന്നത്" എന്ന അടിക്കുറിപ്പുള്ള ഒരു ഗ്രാഫും അദ്ദേഹം ടാഗ് ചെയ്തു. ദിവസേന വർധിച്ചു വരുന്ന കൊവിഡ് പകർച്ചവ്യാധിക്കിടയിലും പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ സ്ഥിരമായ വർധനയാണ് ഗ്രാഫ് കാണിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.
പെട്രോൾ-ഡീസൽ വില മോദി സർക്കാർ അൺലോക്ക് ചെയ്തു: രാഹുൽ ഗാന്ധി
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ബുധനാഴ്ച 15,968 കൊവിഡ് രോഗബാധിതരും 465 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,56,183 ഉം മരണസംഖ്യ 14,476 ഉം ആയി. മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിച്ചിരിക്കുന്നത്.