കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിൽ ജനാധിപത്യം പുനസ്ഥാപിക്കുമെന്ന് അമിത് ഷാ - ഡിഡിസി തെരഞ്ഞെടുപ്പിൽ അമിത് ഷാ

ജമ്മു കശ്‌മീരിൽ ഏറ്റവും അധികം വോട്ട് വിഹിതം നേടി 74 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയിരുന്നു

Amit Shah on DDC elections  grassroots democracy in Jammu and Kashmir  Modi government news  ജമ്മു കശ്‌മീരിൽ ജനാധിപത്യം  ഡിഡിസി തെരഞ്ഞെടുപ്പിൽ അമിത് ഷാ  മോദി സർക്കാർ വാർത്തകൾ
ജമ്മു കശ്‌മീരിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ മോദി സർക്കാർ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്: അമിത് ഷാ

By

Published : Dec 23, 2020, 8:56 PM IST

ന്യൂഡൽഹി:ജമ്മു കശ്‌മീരിലെ ജനാധിപത്യം പുനസ്ഥാപിക്കാൻ മോദി സർക്കാർ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അമിത് ഷാ. ജമ്മു കശ്‌മീരിലെ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കന്നി ഡിഡിസി തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപിയെ തെരഞ്ഞെടുത്ത ജമ്മു കശ്‌മീരിലെ ജനങ്ങൾക്ക് അമിത് ഷാ നന്ദി പറഞ്ഞു. പല ഘട്ടങ്ങളായി നടത്തിയ ജമ്മു കശ്‌മീർ ഡിഡിസി തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തീകരിക്കാൻ പ്രയത്നിച്ച സുരക്ഷാ സേനയെയും പ്രാദേശിക ഭരണകൂടത്തെയും അദ്ദേഹം അഭിനന്ദിച്ചു.

276 ൽ 110 സീറ്റുകൾ നേടി ഏഴ് കക്ഷികളുള്ള പി‌എ‌ജിഡി കന്നി തെരഞ്ഞെടുപ്പിൽ തന്നെ വിജയിച്ചിരുന്നു. അതേസമയം, ജമ്മു കശ്‌മീരിൽ ഏറ്റവും അധികം വോട്ട് വിഹിതം നേടി 74 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details