കേരളം

kerala

ETV Bharat / bharat

മോദി സർക്കാർ മുൻഗണന നല്‍കുന്നത് ആഭ്യന്തര സുരക്ഷക്ക് : അമിത് ഷാ - ആഭ്യന്തര സുരക്ഷ വാർത്ത

ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. 2001ലെ പാർലമെന്‍റ് ആക്രമണത്തില്‍ ജീവൻ നഷ്ടപ്പെട്ട ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥർക്ക് ഷാ ആദരാഞ്ജലി അർപ്പിച്ചു

മോദി സർക്കാർ മുൻഗണന നല്‍കുന്നത് ആഭ്യന്തര സുരക്ഷയ്ക്ക്: അമിത് ഷാ

By

Published : Oct 31, 2019, 5:00 PM IST


ന്യൂഡല്‍ഹി: ആഭ്യന്തര സുരക്ഷയ്ക്കാണ് മോദി സർക്കാർ മുൻഗണന നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ . ഇതിന്‍റെ ഭാഗമായി അതിർത്തികളില്‍ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. വ്യാജ നോട്ടുകൾ തടയുന്നതടക്കമുള്ള നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയിലെ പൊലീസ് ആസ്ഥാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്‍റെ പ്രതിച്ഛായ മാറ്റേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 2001ലെ പാർലമെന്‍റ് ആക്രമണത്തില്‍ ജീവൻ നഷ്ടപ്പെട്ട ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥർക്കും ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ ജീവൻ വെടിഞ്ഞ ഇൻസ്പെക്ടർ എം.സി ശർമയ്ക്കും അമിത് ഷാ ആദരാഞ്ജലി അർപ്പിച്ചു.

ABOUT THE AUTHOR

...view details