കേരളം

kerala

ETV Bharat / bharat

ജോക്കോ വിഡോഡോവിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി - പ്രധാനമന്ത്രി നരേന്ദ്രമോദി

ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ തെരഞ്ഞടുപ്പിൽ രണ്ടാം തവണയാണ് ജോക്കോ വിഡോഡോ പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നത്.

ജോക്കോ വിഡോഡോവിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

By

Published : May 21, 2019, 1:12 PM IST

ന്യൂഡൽഹി: ഇന്തോനേഷ്യൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോക്കോ വിഡോഡോവിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ തെരഞ്ഞടുപ്പിൽ രണ്ടാം തവണയാണ് ജോക്കോ വിഡോഡോ പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി താൻ വിഡോഡോയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചിരുന്നു. റിട്ടയേർഡ് ജനറൽ പ്രബോവോ സുബിയാന്‍റോയെ പരാജയപ്പെടുത്തികൊണ്ടാണ് ജോക്കോ വിഡോഡോ പ്രസിഡന്‍റ് സ്ഥാനത്ത് എത്തുന്നത്. ഔദ്യോഗിക ഫലം ഒപ്പ് വക്കാൻ സാധ്യമല്ലെന്ന് പ്രബോവോയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടി അറിയിച്ചിരുന്നു. ചൊവ്വാഴ്ചക്ക് മുമ്പേ ഔദ്യോഗിക ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങൾ ബുധനാഴ്ച നടത്താനാണ് പ്രതിപക്ഷ പാർട്ടികൾ തയ്യാറെടുത്തിരുന്നത്. കഴിഞ്ഞ ഏപ്രിൽ 17 ന് ഇന്തോനേഷ്യ കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടന്നത്. പാർലമെന്‍ററി സീറ്റ്, പ്രാദേശിക എംഎൽഎ സ്ഥാനങ്ങൾ എന്നിവക്കായി 2,45,000 സ്ഥാനാര്‍ഥികൾ മത്സരിക്കുന്ന 190 ദശലക്ഷം വോട്ടർമാർ പങ്കെടുത്ത ബൃഹത്തായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്.

ABOUT THE AUTHOR

...view details