കേരളം

kerala

ETV Bharat / bharat

ഒമാൻ ഭരണാധികാരിയുടെ വേര്‍പാടില്‍ അനുശോചിച്ച് നരേന്ദ്രമോദി - modi

ഇന്ത്യയും ഒമാനും തമ്മിൽ ഊർജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളർത്താൻ ശക്തമായ നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു ഖാസൂസ് ബിൻ സഈദെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു

ഒമാൻ ഭരണാധി  നരേന്ദ്രമോദി  modi condoles  modi  oman sultan
ഒമാൻ ഭരണാധികാരിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് നരേന്ദ്രമോദി

By

Published : Jan 11, 2020, 2:41 PM IST

ന്യൂഡല്‍ഹി:ഒമാൻ‌ ഭരണാധികാരി ഖാസൂസ് ബിൻ സഈദിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കും ലോകത്തിനുമായി നിലകൊണ്ട സമാധാനത്തിന്‍റെ ദീപസ്‌തംഭം എന്നാണ് മോദി അദ്ദേഹത്തെക്കുറിച്ച് വിശേഷിപ്പിച്ചത്. ഒമാനെ പുരോ​ഗതിയിലേക്ക് നയിച്ച ദീർഘവീക്ഷണമുളള നേതാവായിരുന്നു അദ്ദേഹമെന്നും മോദി അനുസ്‌മരിച്ചു. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്‍റെ നിര്യാണ വാർത്ത കേട്ടപ്പോൾ ഞാൻ അതീവദുഖിതനായെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

'ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു ഖാസൂസ് ബിൻ സഈദ്. ഇന്ത്യയും ഒമാനും തമ്മിൽ ഊർജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളർത്താൻ ശക്തമായ നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിൽ നിന്ന് ലഭിച്ച സ്നേഹവും വാത്സല്യവും വിലമതിക്കാനാവാത്ത വിധത്തിൽ എന്നും നിലനിൽക്കും. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു.' എന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

ABOUT THE AUTHOR

...view details