ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. ബിജെപി ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കിയ മുതിർന്ന നേതാക്കൾ മന്ത്രിസഭയിലേക്ക് എത്തുമെന്ന് സൂചന. മുതിർന്ന നേതാക്കളായ രാം മാധവ്, അനിൽ ജെയിൻ, സരോജ് പാണ്ഡെ, പി മുരളീധർ റാവു എന്നിവർ പുതിയ ഭാരവാഹി പട്ടികയിൽ ഇടം നേടിയിരുന്നില്ല.
കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയ്ക്ക് സാധ്യത - കേന്ദ്ര മന്ത്രിസഭ പുനഃ സംഘടനയ്ക്ക് സാധ്യത
നിലവിൽ ഒന്നിലധികം ചുമതലകൾ ഉള്ള മന്ത്രിമാരുടെ വകുപ്പുകൾ പുതിയതായി മന്ത്രിസഭയിലെത്തുന്നവർക്ക് മാറ്റി നൽകിയേക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഉമാ ഭാരതി, ഓം മാത്തൂർ, പ്രഭാത് ഝാ, വിനയ് സഹസ്ത്രബുദ്ദെ, ശ്യാം ജാജു, അവിനാശ് റായ് ഖന്ന തുടങ്ങിയ മുതിർന്ന നേതാക്കളെയും പുതിയ ദേശീയ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. വരും ആഴ്ചകളിലോ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമോ മന്ത്രിസഭ പുനഃസംഘടന നടക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
മുതിർന്ന നേതാക്കളായ ഇവരിൽ ചിലരെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ഒന്നിലധികം ചുമതലകൾ ഉള്ള മന്ത്രിമാരുടെ വകുപ്പുകൾ പുതിയതായി മന്ത്രിസഭയിലെത്തുന്നവർക്ക് മാറ്റി നൽകിയേക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.