കേരളം

kerala

ETV Bharat / bharat

വാക്‌സിൻ വികസിപ്പിക്കാൻ ശാസ്ത്രജ്ഞർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി - ബയോളജിക്കൽ ഇ ലിമിറ്റഡ്

ജെനോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ബയോളജിക്കൽ ഇ ലിമിറ്റഡ്, ഡോ. റെഡ്ഡിസ് ലബോറട്ടറീസ് ലിമിറ്റഡ് എന്നിവടങ്ങളിലെ ശാസ്ത്രജ്ഞരെയാണ് ഓണ്‍ലൈൻ യോഗത്തിനിടെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.

vaccine solution to combat COVID-19  virtual meeting with COVID developers  Gennova Biopharmaceuticals Ltd  കൊവിഡ് വാക്‌സിൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി  ജെനോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്  ബയോളജിക്കൽ ഇ ലിമിറ്റഡ്  ഡോ.റെഡ്ഡിസ് ലബോറട്ടറീസ്
വാക്‌സിൻ വികസിപ്പിക്കാൻ ശാസ്ത്രജ്ഞർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് നരേന്ദ്ര മോദി

By

Published : Nov 30, 2020, 3:08 PM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ വികസിപ്പിക്കാൻ ശാസ്ത്രജ്ഞർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെനോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ബയോളജിക്കൽ ഇ ലിമിറ്റഡ്, ഡോ.റെഡ്ഡിസ് ലബോറട്ടറീസ് ലിമിറ്റഡ് എന്നിവടങ്ങളിലെ ശാസ്ത്രജ്ഞരെയാണ് ഓണ്‍ലൈൻ യോഗത്തിനിടെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.

വാക്‌സിൻ വികസിപ്പിക്കാനുള്ള ശേഷി, ഉദ്‌പാതനം തുടങ്ങിയവയെക്കുറിച്ച് പ്രധാനമന്ത്രി ശാസ്‌ത്രജ്ഞരുമായി സംവദിച്ചു. വാക്‌സിനെയും അതിന്‍റെ ഫലപ്രാപ്‌തി പോലുള്ള അനുബന്ധ കാര്യങ്ങളെയും കുറിച്ച് പൊതുജനങ്ങളെ ലളിതമായ ഭാഷയിൽ അറിയിക്കാൻ കമ്പനികൾ അധിക ശ്രമം നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വാക്‌സിന്‍റെ സാമ്പിൻ പരിശോധന, വിതരണം തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്‌തു. കഴിഞ്ഞ ശനിയാഴ്‌ച പ്രധാമന്ത്രി മൂന്ന് ലാബോറട്ടറികളും സന്ദർശിച്ചിരുന്നു

ABOUT THE AUTHOR

...view details