കേരളം

kerala

ETV Bharat / bharat

മോദിയോടുള്ള ആരാധനയില്‍ പേപ്പര്‍ കട്ടിങ് ആല്‍ബവുമായി വെങ്കടനാരായണ റെഡ്ഡി - മോദി ആരാധകന്‍

ആല്‍ബം മോദിയെ നേരിട്ട് കാണിക്കണമെന്ന് ആഗ്രഹം

MODI ALBUMS MADE BY BANK EMPLOYEE  വെങ്കടനാരായണ റെഡ്ഡി  മോദി ആരാധകന്‍  പേപ്പര്‍ കട്ടിങ് ആല്‍ബം
മോദിയോടുള്ള ആരാധനയില്‍ പേപ്പര്‍ കട്ടിങ് ആല്‍ബവുമായി വെങ്കടനാരായണ റെഡ്ഡി

By

Published : Dec 28, 2019, 8:18 AM IST

Updated : Dec 28, 2019, 9:21 AM IST

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയിരക്കണക്കിന് ചിത്രങ്ങളുടെ ശേഖരവുമായി മന്‍ദതി വെങ്കടനാരായണ റെഡ്ഡി. പത്രങ്ങളിലും മറ്റും വരുന്ന ചിത്രങ്ങള്‍ വെട്ടിവെച്ച് ബുക്കുകളിലൊട്ടിച്ച് ആല്‍ബം ഉണ്ടാക്കുകയാണ് ഇയാളുടെ പ്രധാന വിനോദം. പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണ് ഇയാള്‍. രണ്ട് ആല്‍ബങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. മൂന്നാമത്തെ ആല്‍ബം തയ്യാറാകുന്നു. മർക്കാപുരം മണ്ഡലത്തിലെ ചിന്തക്കുട്ട് ഗ്രാമത്തിലാണ് മന്‍ദതിയുടെ സ്വദേശം.

മോദിയോടുള്ള ആരാധനയില്‍ പേപ്പര്‍ കട്ടിങ് ആല്‍ബവുമായി വെങ്കടനാരായണ റെഡ്ഡി

പിതാവ് പറഞ്ഞാണ് പലപ്പോഴും വെങ്കടയുടെ മനസില്‍ മോദിയെക്കുറിച്ചുള്ള ചിത്രങ്ങള്‍ മനസില്‍ പതിഞ്ഞത്. അങ്ങനെ നരേന്ദ്ര മോദിയെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. താന്‍ പഠിക്കുന്നതെല്ലാം ജര്‍മന്‍ പ്ലാസ്റ്റിക് പേപ്പറില്‍ എഴുതി. 333 അടിയുെം 15 കിലോ ഭാരവും ഉണ്ട് ഈ പ്ലാസ്റ്റിക് പേപ്പര്‍ റോളിന്. തന്‍റെ ആല്‍ബവും ഈ എഴുത്തും മോദിയെ നേരിട്ട് കാണിക്കണമെന്നാണ് വെങ്കടനാരായണയുടെ ആഗ്രഹം. ചില വിവരങ്ങള്‍‌ ഇന്‍റര്‍നെറ്റിൽ‌ നിന്നും ശേഖരിച്ചു. അഞ്ചുവർഷത്തിനിടെ ആകെ പതിനായിരം ചിത്രങ്ങൾ ശേഖരിച്ചു.

വയർലെസ് ഓപ്പറേറ്ററായി 18 വർഷം ആർമിയിൽ സേവനമനുഷ്ഠിച്ചു. പിന്നീട് ഒരു സ്വകാര്യ സ്കൂളിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ കനറ ബാങ്കില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നു.

Last Updated : Dec 28, 2019, 9:21 AM IST

ABOUT THE AUTHOR

...view details