ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8 മണിക്കാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ലോക്ക് ഡൗൺ നടപടികളുടെ അടുത്ത ഘട്ടം പ്രധാനമന്ത്രി വ്യക്തമാക്കിയേക്കും. രാജ്യത്ത് ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്ന് ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇളവുകൾ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇളവുകൾ ആവശ്യമുള്ള മേഖലകൾ സംബന്ധിച്ച റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സംസ്ഥാനങ്ങൾ നല്‍കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. മെയ് 17നാണ് ലോക്ക് ഡൗൺ മൂന്നാംഘട്ടം അവസാനിക്കുന്നത്.
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും - നരേന്ദ്രമോദി ട്വീറ്റ്
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
12:19 May 12
രാത്രി എട്ട് മണിക്കാണ് അഭിസംബോധന
Last Updated : May 12, 2020, 1:34 PM IST