കേരളം

kerala

ETV Bharat / bharat

റാഫേല്‍ കുരുക്ക് മുറുക്കി രാഹുല്‍; മോദിക്കെതിരെ പുതിയ തെളിവുകള്‍ പുറത്തുവിട്ടു - രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് രാഹുല്‍. സിഎജി, ചൗക്കീദാര്‍ ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയെന്നും പരിഹാസം.

രാഹുല്‍ ഗാന്ധി

By

Published : Feb 12, 2019, 4:39 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി അനില്‍ അംബാനിക്ക് മുന്‍കൂട്ടി കൈമാറിയെന്നും രാഹുല്‍ ആരോപിച്ചു. കരാറിന് പത്തു ദിവസം മുമ്പ് തനിക്കാണ് കരാര്‍ ലഭിക്കാന്‍ പോകുന്നതെന്ന വിവരം അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. ഇതിനു തെളിവായി എയര്‍ബസ് കമ്പനി ഉദ്യോഗസ്ഥന്‍റെ ഇ-മെയില്‍ സന്ദേശവും രാഹുല്‍ പുറത്തുവിട്ടു.

ഈ വിവരം അനില്‍ അംബാനി എങ്ങനെ അറിഞ്ഞുവെന്ന് തങ്ങള്‍ക്കറിയില്ലെന്ന് പ്രതിരോധമന്ത്രിയും എച്ച്എഎല്‍ ഉദ്യോഗസ്ഥരും വിദേശകാര്യ സെക്രട്ടറിയും പറയുന്നു. ഇതു ശരിയാണെങ്കില്‍ പ്രധാനമന്ത്രിയാണ് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചത്. പ്രധാനമന്ത്രി ചെയ്തത് രാജ്യദ്രോഹക്കുറ്റമാണ്. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന് മോദിക്കെതിരെ കേസെടുക്കണം. തെറ്റ് ചെയ്തതു കൊണ്ടാണ് മോദി ജെപിസി അന്വേഷണം ഭയക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ വിശദമായ അന്വേഷണം നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സിഎജിക്കെതിരെയും കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്. റാഫേല്‍ കരാറിൻ്റെ ഭാഗമായിരുന്ന ആളാണ് ഇപ്പോഴത്തെ സിഎജി. സിഎജി, ചൗക്കീദാര്‍ ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയായി മാറിയെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം

ABOUT THE AUTHOR

...view details