ന്യൂഡല്‍ഹി: രാജീവ് ഗാന്ധിക്കെതിരെ വീണ്ടും കടുത്ത ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജീവ് ഗാന്ധി ദേശസുരക്ഷ ബലി കഴിച്ചുവെന്നും, ഐഎന്‍എസ് വിരാടിനെ കുടുംബത്തിന് അവധി ആഘോഷിക്കാൻ വിട്ടു നൽകിയെന്നും മോദി ആരോപിച്ചു. ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന വിജയ സങ്കല്പ റാലിക്കിടെയാണ് മോദിയുടെ പരാമര്‍ശം.
രാജീവ് ഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും മോദി - രാജീവ് ഗാന്ധി
രാജീവ് ഗാന്ധി ദേശസുരക്ഷ ബലി കഴിച്ചുവെന്നും, ഐഎന്‍എസ് വിരാടിനെ കുടുംബത്തിന് അവധി ആഘോഷിക്കാൻ വിട്ടു നൽകിയെന്നും മോദി
രാജീവ് ഗാന്ധിക്കും കുടുംബത്തിനും വേണ്ടി നാവികസേന ഉദ്യോഗസ്ഥർ ദ്വീപിൽ സേവനം ചെയ്യുകയായിരുന്നു. 10 ദിവസമാണ് ഐഎൻഎസ് വിരാട് അവധിക്കാല യാത്രക്കായി ഉപയോഗിച്ചത്. സമുദ്ര അതിർത്തികളുടെ സംരക്ഷണത്തിനായി ഐഎൻഎസ് വിരാട് ഉപയോഗിക്കുന്ന കാലത്തായിരുന്നു കപ്പൽ ദുരുപയോഗം ചെയ്യപ്പെട്ടത് . ഈ സമയത്തു രാജീവ് ഗാന്ധിയുടെ ബന്ധുക്കളും കപ്പലിൽ കയറിയതായി മോദി ആരോപിച്ചു.
ഇറ്റലിക്കുള്ള യാത്രക്ക് ശേഷം മാത്രമാണ് ഗാന്ധി കുടുംബത്തിനു രാജ്യത്തെ ഭരണ കാര്യങ്ങളിൽ താൽപര്യം. രാജ്യത്തെ യുവ വോട്ടർമാർ ഇതിന് മറുപടി നൽകണം. ഗാന്ധികുടുംബത്തിലെ നാലാം തലമുറയാണ് തന്നെ വിമർശിക്കുന്നതെന്നും മോദി പറഞ്ഞു.