ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ചെറിയ തോതില്‍ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ഇന്നലെ രേഖപ്പെടുത്തിയ പരമാവധി താപനില 28.4 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 9.8 ഡിഗ്രി സെൽഷ്യസുമാണ് . അതേസമയം, ജിടി കർനാൽ റോഡിലും ഗാസിപൂർ പ്രദേശത്തും ബുധനാഴ്ച രാവിലെ മൂടൽ മഞ്ഞ് വര്‍ദ്ധിച്ചു . ഇന്ന് രാവിലെ 9 മണിയോടെ ദില്ലിയിൽ 367 എന്ന നിലയിലാണ് മൊത്തത്തിലുള്ള വായുവിന്‍റെ ഗുണനിലവാരം രേഖപ്പെടുത്തിയത്.
ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ്; വായു ഗുണനിലവാരം വളരെ മോശം - വായു ഗുണനിലവാരം വളരെ മോശം
അടുത്ത രണ്ട് ദിവസത്തേക്ക് ദേശീയ തലസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ വായുവിന്‍റെ ഗുണനിലവാരം വളരെ മോശമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (സഫാർ) അറിയിച്ചിരുന്നു.
ഡല്‍ഹിയില്‍ കുറഞ്ഞ തോതില്‍ മൂടല്‍മഞ്ഞ്; വായു ഗുണനിലവാരം വളരെ മോശം
അടുത്ത രണ്ട് ദിവസത്തേക്ക് ദേശീയ തലസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ വായുവിന്‍റെ ഗുണനിലവാരം വളരെ മോശമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (സഫാർ) അറിയിച്ചിരുന്നു. അതേ സമയം അന്തരീക്ഷ മലിനീകരണത്തിന്‍റെ സാന്ദ്രത വളരെ ഉയർന്നതാണെന്നും ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.