ജമ്മു ആന്‍റ് കശ്മീർ: ജമ്മു കശ്മീരിന്‍റെ ചില ഭാഗങ്ങളിൽ ടെലികോം സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. നിലവിൽ ജമ്മുവിലെ അഞ്ച് ജില്ലകളിലാണ് ടെലികോം സേവനങ്ങൾ പുനഃസ്ഥാപിച്ചത്. ഇതോടെ ദോഡ, കിഷ്ത്വാർ, രാംബാൻ, രാജൗരി, പൂഞ്ച് എന്നീ ജില്ലകളിൽ ഇന്ന് രാവിലെ മുതൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമായി തുടങ്ങി.
ജമ്മുവിലെ അഞ്ച് ജില്ലകളിൽ ടെലികോം സേവനങ്ങൾ പുനഃസ്ഥാപിച്ചു - article 370
പ്രത്യേക പദവി റദ്ദാക്കിയതോടെ സുരക്ഷാനടപടികളുടെ ഭാഗമായാണ് ടെലികോം സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്
![ജമ്മുവിലെ അഞ്ച് ജില്ലകളിൽ ടെലികോം സേവനങ്ങൾ പുനഃസ്ഥാപിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4274414-1035-4274414-1567047645151.jpg)
ജമ്മുവിലെ അഞ്ച് ജില്ലകളിൽ ടെലികോം സേവനങ്ങൾ പുനഃസ്ഥാപിച്ചു
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്താണ് ടെലികോം സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.