കശ്‌മീരിൽ ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു - ദേശിയ വാർത്ത
കശ്‌മീരിൽ സുരക്ഷ മുൻനിർത്തിയാണ് ഇന്‍റർനെറ്റ് സേവനം നിർത്തിവച്ചതെന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ വിശദീകരണം
![കശ്‌മീരിൽ ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു കശ്‌മീരിൽ ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു mobile internet services restored across Kashmir valley ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിച്ച വാർത്ത ദേശിയ വാർത്ത national news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10390578-thumbnail-3x2-jj.jpg)
കശ്‌മീരിൽ ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു
ജമ്മു: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കശ്‌മീരിൽ റദ്ദാക്കിയ ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു. സുരക്ഷ മുൻനിർത്തിയാണ് ഇന്‍റർനെറ്റ് സേവനം നിർത്തിവച്ചതെന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ വിശദീകരണം. 2G മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളാണ് ആറ് മണിവരെ നിർത്തലാക്കിയിരുന്നത്. സ്വാതന്ത്യ്ര ദിനാഘോഷങ്ങളുടെയും റിപ്പബ്ലിക് ദിനാഘോഷങ്ങളുടെയും ഭാഗമായി 2005 മുതൽ മൊബൈൽ സേവനങ്ങൾ റദ്ദാക്കാറുണ്ടെന്ന് അധികൃതർ അറിയിച്ചു.