കടയടക്കാന്‍ ആവശ്യപ്പെട്ട പൊലീസുകാരന് നേരെ ആക്രമണം - മാര്‍ക്കറ്റ്
രാവിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വലിയ ജനത്തിരക്ക് അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടകള്‍ പൂട്ടാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ ജനക്കൂട്ടം പൊലീസിനെ ആക്രമിക്കുകയായിരുന്നു
ഉത്തര്‍പ്രദേശ്: പച്ചക്കറി മാര്‍ക്കറ്റ് അടയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പൊലീസുകാരനെ ജനക്കൂട്ടം ആക്രമിച്ചു. അലിഗഢ് ബോജ്‌പൂര്‍ പ്രദേശത്താണ് സംഭവം. രാവിലെ തന്നെ പച്ചക്കറി മാര്‍ക്കറ്റില്‍ വലിയ ജനത്തിരക്ക് അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടകള്‍ പൂട്ടാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ പൊലീസിനെ കല്ലെറിയുകയായിരുന്നു. ഇതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. കൊട്വാളി സ്റ്റേഷനിലെ പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു. കല്ലേറിന് നേതൃത്വം കൊടുത്തയാളെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇായാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.