കേരളം

kerala

ETV Bharat / bharat

ലോക്ക് ഡൗൺ നിയമലംഘനം ചോദ്യം ചെയ്‌ത പൊലീസുകാരെ സംഘം ചേർന്ന് ആക്രമിച്ചു - police attacked by mob

ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് തുറന്നുപ്രവർത്തിച്ച പുകയില കടയ്‌ക്ക് സമീപം 12ൽ കൂടുതലാളുകൾ കൂട്ടം കൂടി ഇരിക്കുന്നത് ചോദ്യം ചെയ്‌തതിനാണ് സംഘം ചേർന്ന് പൊലീസുകാരെ മർദിച്ചത്.

Mob attacked Police  Baadi area of Dholpur  tobacco shop  ലോക്ക് ഡൗൺ നിയമലംഘനം  രാജസ്ഥാൻ  കൊറോണ  കൊവിഡ്  ധോൽപൂർ  ബാഡി  പൊലീസുകാരെ സംഘം ചേർന്ന് ആക്രമിച്ചു  പൊലീസുകാർക്കെതിരെ ആക്രമണം  പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കട തുറന്നു  covid rajasthan  jaipur  dholpur  badi corona  lock down  police attacked by mob  tobacco shop attack
പൊലീസുകാരെ സംഘം ചേർന്ന് ആക്രമിച്ചു

By

Published : Apr 20, 2020, 8:25 AM IST

ജയ്‌പൂർ: രാജസ്ഥാനിലെ ധോൽപൂരിൽ പൊലീസുകാർക്കെതിരെ ആക്രമണം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനിടെയാണ് സംഘം ചേർന്ന് പൊലീസുകാരെ ആക്രമിച്ചത്. ധോൽപൂരിലെ ബാഡി പ്രദേശത്ത് പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കട തുറന്നുപ്രവർത്തിച്ചിരുന്നു. കടയ്‌ക്ക് സമീപം 12ൽ കൂടുതലാളുകളും ഉണ്ടായിരുന്നു. ഇവരോട് കൂട്ടം കൂടി ഇരിക്കാതെ വീടുകളിൽ പോകാൻ ആവശ്യപ്പെട്ടതിനാണ് പൊലീസുകാരെ മർദിച്ചത്. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ബാക്കി ഉദ്യോഗസ്ഥർ ഇവരിൽ നിന്നും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സമീപത്തെ പൊലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസുകാർ എത്തിയപ്പോൾ പ്രതികൾ സ്ഥലം വിട്ടിരുന്നു. സംഘത്തിലുണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details