കേരളം

kerala

ETV Bharat / bharat

കർണാടകയിൽ രാജിവച്ച എംഎൽഎമാർ മുംബൈയില്‍ - കോൺഗ്രസ്-ദൾ

രാജിവെച്ച 14 എംഎല്‍എമാരില്‍ 10 പേരാണ് മുംബൈയിലേക്ക് പോയത്.

എംഎൽഎ

By

Published : Jul 6, 2019, 10:22 PM IST

ബെംഗലൂരു: കർണാടകയിൽ കോൺഗ്രസ്-ദൾ സഖ്യസർക്കാരിനെ ഉലച്ചുകൊണ്ട് വിമതരുടെ കൂട്ടരാജി. രാജിവച്ച എംഎൽഎമാർ മുംബൈയിലേക്ക് പുറപ്പെട്ടു. രാജിവെച്ച 14 എംഎല്‍എമാരില്‍ 10 പേരാണ് മുംബൈയിലേക്ക് പോയത്. കോൺഗ്രസ് എംഎൽഎമാരായ രാമലിംഗ റെഢി, എസ് ടി സോമശേഖർ, മുനിരത്ന എന്നിവരാണ് മുംബൈ യാത്രയിൽ നിന്ന് വിട്ടുനിന്നത്. 11 പേരുടെ രാജി കത്ത് ലഭിച്ചതായി സ്പീക്കർ രമേശ് കുമാർ സ്ഥിരീകരിച്ചു. പ്രതിസന്ധി കണക്കിലെടുത്ത് പുതിയ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചു. സർക്കാർ രൂപീകരണത്തിനായി ഗവർണർ ക്ഷണിച്ചാൽ യെദിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നും വിമതരിൽ ചിലർ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details