കേരളം

kerala

ETV Bharat / bharat

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ വെടിവെച്ച് കൊലപ്പെടുത്തി - എംഎല്‍എ വെടിയേറ്റ് മരിച്ചു

ബംഗാളിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.

തൃണമൂല്‍ എംഎല്‍എ വെടിയേറ്റ് കൊല്ലപ്പെട്ടു

By

Published : Feb 9, 2019, 10:26 PM IST

Updated : Feb 9, 2019, 10:41 PM IST

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ചു. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു സത്യജിത് ബിശ്വാസ്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ബിജെപി ആരോപണം നിഷേധിച്ചു.

ജയ്പാല്‍ഗുരിയിലെ ഭുല്‍ബാരിയിലാണ് സംഭവം. സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുത്ത് വേദിയില്‍ നിന്നിറങ്ങവേയാണ് അക്രമി വെടിയുതിര്‍ത്തത്. വെടിവച്ചശേഷം അക്രമി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

സംഭവ സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി രത്ന ഘോഷും പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് ഗൗരിശങ്കര്‍ ദത്തയും ഒപ്പമുണ്ടായിരുന്നു. ബിശ്വാസിനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Feb 9, 2019, 10:41 PM IST

ABOUT THE AUTHOR

...view details