ന്യൂഡൽഹി: ലൈംഗിക പീഡനാരോപണത്തിനെതിരെ മുൻ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തി. മീ റ്റൂ ക്യാമ്പെയിനിന്‍റെ ഭാഗമായി മാധ്യമപ്രവർത്തക പ്രിയ രമാണിയാണ് എം ജെ അക്ബറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്യുന്നതിനിടെ എം ജെ അക്ബർ ലൈംഗികമായി പല തവണ പീഡിപ്പിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍.
മീ റ്റൂ ക്യാമ്പയിന്‍; മാനനഷ്ടക്കേസിൽ എം ജെ അക്ബറിന്‍റെ മൊഴി രേഖപ്പെടുത്തി - മാനനഷ്ടക്കേസ്
മീ റ്റൂ ക്യാമ്പയിനിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തക പ്രിയ രമാണിയാണ് എം ജെ അക്ബറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.
അതേസമയം അഡീഷണല്‍ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാലിന് നൽകിയ മൊഴിയിൽ തനിക്കെതിരെ ഉയർന്ന മീ റ്റൂ ആരോപണങ്ങളെല്ലാം അപകീർത്തികരവും വഞ്ചനാപരവുമാണെന്നാണ് അക്ബർ മൊഴിനൽകിയത്. വിചാരണക്കിടെ പ്രിയ രമാണിയുടെ അഭിഭാഷക അഡ്വ. റെബേക്ക ജോണിന്‍റെ ഒട്ടു മിക്ക ചോദ്യങ്ങൾക്കും തനിക്ക് ഒന്നും ഓർമ്മയില്ലെന്നായിരുന്നു അക്ബറിന്‍റെ മൊഴി. എന്നാൽ താൻ പറഞ്ഞതെല്ലാം സത്യമാണെന്നും മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്നും പ്രിയാ രമാണി കോടതിയെ അറിയിച്ചു. കേസിൽ മെയ് 20 ന് വാദം തുടരും. മീ റ്റൂ ആരോപണങ്ങളെ തുടർന്ന് 2018 ഒക്ടോബർ 17-എം ജെ അക്ബര്‍ വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയാ രമാണിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്.