ഐസ്വാള്‍: മിസോറാമില്‍ 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2184 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഒരു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ഐസ്വാള്‍ സ്വദേശികളാണ് രോഗം സ്ഥിരീകരിച്ച ഒമ്പതു പേരും. 24 മണിക്കൂറിനിടെ 2010 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 92 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 174 പേരാണ് മിസോറാമില്‍ ചികില്‍സയിലുള്ളത്.
മിസോറാമില്‍ ഒൻപത് പേര്‍ക്ക് കൂടി കൊവിഡ് - Mizoram reports 9 fresh COVID-19 cases
24 മണിക്കൂറിനിടെ 2010 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്.
മിസോറാമില്‍ 9 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്തെ 11 ജില്ലകളില്‍ സിയാഹ, ഖാവ്‌സാല്‍, ഹാന്ഹാതിയാല്‍ എന്നീ ജില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഐസ്വാള്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ ഇതുവരെ ചികില്‍സ തേടിയത്. 1417 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ലുംഗ്‌ലെ ജില്ലയില്‍ 262 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ആരോഗ്യവകുപ്പിന്‍റെ കണക്കുപ്രകാരം 88,551 സാമ്പിളുകളാണ് സംസ്ഥാനത്തൊട്ടാകെ ഇതുവരെ പരിശോധിച്ചത്.