ഐസ്‌വാള്‍: കൊവിഡ് പശ്ചാത്തലത്തില്‍ മിസോറം അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. അസം,മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാന അതിര്‍ത്തികളിലും ബംഗ്ലാദേശിലും മ്യാന്‍മറിലേക്കുമുള്ള രാജ്യാന്തര അതിര്‍ത്തികളിലുമാണ് പരിശോധന കര്‍ശനമാക്കിയത്. അവശ്യവസ്‌തുക്കള്‍ മാത്രമാണ് മിസോറാം- അസം അതിര്‍ത്തി വഴി കടത്തിവിടുന്നത്. ഡ്രൈവര്‍മാരെയും യാത്രക്കാരെയും സ്‌ക്രീനിങ്ങ് നടത്തിയതിന് ശേഷം മാത്രമേ കടത്തിവിടുന്നുള്ളുവെന്ന് കൊലാസിബ് ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.
അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി മിസോറം - Mizoram intensifies screening along borders
അസം,മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാന അതിര്‍ത്തികളിലും ബംഗ്ലാദേശിലും മ്യാന്‍മറിലേക്കുമുള്ള രാജ്യാന്തര അതിര്‍ത്തികളിലുമാണ് പരിശോധന കര്‍ശനമാക്കിയത്.

അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി മിസോറം
പൊലീസുകാരെ അതിര്‍ത്തികളില്‍ നിയോഗിച്ചിട്ടുണ്ട്. അതിര്‍ത്തി വഴി അനുമതിയില്ലാതെ കടക്കാന്‍ ശ്രമിച്ച 50 പേരെ പിടികൂടുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്‌തിട്ടുണ്ട്. ദമേച്ചര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മിസോറാം- ത്രിപുര അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.