കൊവിഡ് മരണങ്ങളില്ലാതെ ആശ്വാസത്തോടെ മിസോറാം - കൊവിഡ് മിസോറാം
സംസ്ഥാനത്ത് 191 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്
കൊവിഡ്
ഐസ്വാള്‍: മിസോറാമിന് വീണ്ടും ആശ്വാസദിനം. ഇതുവരെയും കൊവിഡ് മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പോസിറ്റീവ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 2,175 ആയി. ഇതിൽ 1,984 പേർ രോഗമുക്തരായി. 191 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്താകെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 60 ലക്ഷം കടന്നു.