വാക്കേറ്റത്തെ തുടര്‍ന്ന് പെണ്‍കുട്ടി കാമുകനെ തീകൊളുത്തി - karnataka
കര്‍ണാടകയിലെ ദേവംഗരേ ജില്ലയിലെ ഹരപ്പനഹള്ളി ഗ്രാമത്തിലാണ് സംഭവം.
ബംഗളൂരു: വാക്കേറ്റത്തെ തുടര്‍ന്ന് പെണ്‍കുട്ടി കാമുകനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. കര്‍ണാടകയിലെ ദേവംഗരേ ജില്ലയിലെ ഹരപ്പനഹള്ളി ഗ്രാമത്തിലാണ് സംഭവം. പരസപ്പ എന്ന വ്യക്തിക്കാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ പരസപ്പ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു പരസപ്പയും കാമുകിയും. എന്നാല്‍ അന്യ ജാതിയില്‍ പെട്ടതിനാല്‍ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടി മറ്റൊരു വ്യക്തിയുമായി വിവാഹമുറപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ പരസപ്പയും പെണ്‍കുട്ടിയുമായി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പെണ്‍കുട്ടി പരസപ്പയെ തീകൊളുത്തുകയുമായിരുന്നു. നാട്ടുകാരാണ് പൊള്ളലേറ്റ പരസപ്പയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ പെണ്‍കുട്ടിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.