ചെന്നൈ: ഭക്ഷണമെന്ന് തെറ്റിധരിച്ച് സ്‌ഫോടക വസ്‌തുവായ ജെലാറ്റിൻ സ്റ്റിക് കടിച്ച ആറ് വയസുകാരൻ മരിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അളഗറായി സ്വദേശി ഭൂപതിയുടെ മകന്‍ ബി.വിഷ്‌ണു ദേവാണ് മരിച്ചത്.
ഭക്ഷണമെന്ന് കരുതി സ്‌ഫോടക വസ്‌തു കടിച്ച് ആറ് വയസുകാരൻ മരിച്ചു - തമിഴ്‌നാട്
അളഗറായി സ്വദേശി ഭൂപതിയുടെ മകന്‍ ബി.വിഷ്‌ണു ദേവാണ് മരിച്ചത്.
ഭൂപതിയുടെ സഹോദരന്‍ ഗംഗാധരന്‍ മീന്‍ പിടിക്കാനായി കൊണ്ടുവന്ന സ്‌ഫോടക വസ്തുവാണ് കുട്ടി അബദ്ധത്തില്‍ കടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗംഗാധരന്‍റെ വീട്ടിലെത്തിയ വിഷ്‌ണു ദേവ് പലഹാരമാണെന്ന് കരുതി സ്‌ഫോടക വസ്‌തു കടിച്ചതോടെയാണ് പൊട്ടിത്തെറിച്ചത്. വായിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. അധികൃതരെ അറിയിക്കാതെ സംഭവം രഹസ്യമാക്കിവെച്ച കുടുംബം അന്ന് രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ പൊലീസിന് സംഭവത്തെപ്പറ്റി വിവരം ലഭിക്കുകയും അന്വേഷണം നടത്തുകയും ചെയ്‌തു. തുടര്‍ന്ന് ഗംഗാധരന്‍, ഇയാളുടെ സുഹൃത്ത് മോഹൻരാജ്, സ്ഫോടക വസ്‌തു വാങ്ങിയ കടയുടെ ഉടമ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.