ഇരുപത്തിനാലുകാരിയുടെ മൃതദേഹം നദിക്കരയിൽ കണ്ടെത്തി - Missing woman's body
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും യുവതിയുടെ നട്ടെല്ലിന് പരിക്കേറ്റിട്ടുള്ളതായും കണ്ടെത്തി

ലക്നൗ: ഡിസംബർ പതിനൊന്നിന് കാണാതായ ഇരുപത്തിനാലുകാരിയുടെ മൃതദേഹം വാരണാസിയിലെ നദിക്കരയിൽ കണ്ടെത്തി. ചൗബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നദി കരയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് കണ്ടെത്തി. മുങ്ങി മരണമാണെങ്കിലും യുവതിയുടെ നട്ടെല്ലിന് പരിക്കേറ്റിട്ടുള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സൂപ്രണ്ട് ദിനേശ് കുമാർ സിംഗ് അറിയിച്ചു.