കേരളം

kerala

ETV Bharat / bharat

സോണിയ ഗാന്ധിയെ കാണാനില്ലെന്ന പോസ്റ്ററുമായി റെയ്ബ‌റേലിയിലെ ജനങ്ങള്‍

ദേശീയ തലത്തിലുള്ള നേതാവിനെ തരം താഴ്ന്ന രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍ സിംഗ് ചൗഹാന്‍

Rae Bareli  Missing  Sonia's  റെയ് ബറേലി  സോണിയ ഗാന്ധി  ഗാന്ധിയെ കാണാനില്ല  പോസ്റ്റര്‍
സോണിയ ഗാന്ധിയെ കാണാനില്ല പോസ്റ്ററുമായി റെയ് ബറേലിയിലെ ജനങ്ങള്‍

By

Published : Mar 29, 2020, 2:42 PM IST

ലക്നൗ:ലോക് ഡൗണില്‍ രാജ്യം സ്തംഭിച്ചതോടെ സോണിയെ കാണാനില്ലെന്ന പോസ്റ്ററുമായി റെയ്ബ‌റേലിയിലെ ജനങ്ങള്‍. തങ്ങളുടെ പാര്‍ലമെന്‍റ് മെമ്പറെ കാണാനില്ലെന്നും അദ്ദേഹം സാമ്പത്തികമായോ അല്ലാതെയോ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ സോണിയ ഗന്ധി രംഗത്തെത്തി.

എം.പി ഫണ്ടിലെ തുക കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് കാണിച്ച് വെള്ളിയാഴ്ച ജില്ലാ മജിസ്ട്രേറ്റിന് അവര്‍ കത്ത് എഴുതിയിരുന്നു. എന്നാല്‍ പോസ്റ്ററില്‍ ആരുടെയെങ്കിലും പേരോ പബ്ലിഷറുടെ പേരോ എഴുതിയിട്ടില്ല. പോസ്റ്റര്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍ സിംഗ് ചൗഹാന്‍ പറഞ്ഞു. മഹാമാരിയുടെ കാലത്ത് രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ട് ദിവസം മുന്‍പ് വരെ സോണിയ മണ്ഡലത്തില്‍ എത്തിയിരുന്നു. തന്‍റെ എം.പി ഫണ്ടിലെ മുഴുവന്‍ തുകയും കൊറോണ ദുരുതാശ്വാസത്തിനായി നല്‍കാന്‍ ആവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജങ്ങള്‍ക്ക് സത്യം അറിയാം. ദേശീയ തലത്തിലുള്ള നേതാവിനെ തരം താഴ്ന്ന രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും സിംഗ് ആവശ്യപ്പെട്ടു. അതിനിടെ പോസ്റ്റര്‍ പതിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് രംഗത്ത് എത്തി.

ABOUT THE AUTHOR

...view details