ഗാന്ധിനഗർ:അഹമ്മദാബാദ് സിവിൽ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ച കാൻസർ രോഗി മരിച്ചു. ആശുപത്രിയിൽ പ്രവേശനത്തിന് ശേഷമുള്ള അവസ്ഥയെക്കുറിച്ചും അഞ്ച് ദിവസം മുമ്പ് സംഭവിച്ച മരണത്തെ കുറിച്ചും ആശുപത്രി അധികൃതർ അറിയിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങൾ. രോഗിയുടെ മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയപ്പോഴാണ് മരിച്ച വിവരം ബന്ധുക്കൾ അറിയുന്നത്. അഹമ്മദാബാദിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള പോർബന്ദർ സ്വദേശിയായ 54 കാരനാണ് മരിച്ചത്. മെയ് നാലിന് കൊവിഡ് വൈറസ് പരിശോധന നടത്താനായി ആശുപത്രിയിലെ കൊവിഡ് 19 സെന്‍ററിനെ സമീപിക്കാൻ അധികൃതർ ആവശ്യപ്പെട്ടതായി മരിച്ചയാളുടെ മകൻ പറഞ്ഞു. മെയ് നാലിന് അദ്ദേഹത്തെ ആശുപത്രിയുടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. സാമ്പിളുകളുടെ ഫലത്തെക്കുറിച്ച് ഫോണിൽ വിളിച്ചറിക്കാമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ എട്ട് ദിവസം കഴിഞ്ഞിച്ചും കോളുകളൊന്നും വന്നില്ല. താൻ നിരന്തരം ആശുപത്രി സന്ദർശിച്ചിരുന്നു. എന്നാൽ രോഗികളുടെ രജിസ്റ്ററിൽ പിതാവിന്‍റെ രേഖകളൊന്നും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സഹായത്തിനായി കോൺഗ്രസ് നേതാവ് അർജുൻ മോദ്വാഡിയയെ അദ്ദേഹം സമീപിച്ചു.
കാന്‍സര്‍ രോഗി മരിച്ച വിവരം ആശുപത്രി അധികൃതർ അറിയിച്ചില്ലെന്ന് ആരോപണം - കോൺഗ്രസ് നേതാവ് അർജുൻ മോദ്വാഡി
അഞ്ച് ദിവസം മുമ്പ് സംഭവിച്ച മരണത്തെ കുറിച്ചും ആശുപത്രി അധികൃതർ അറിയിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങൾ. രോഗിയുടെ മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയപ്പോഴാണ് മരിച്ച വിവരം ബന്ധുക്കൾ അറിയുന്നത്.
ഒപിഡി രേഖ പ്രകാരം ക്യാൻസർ രോഗിയെ വാർഡിന്‍റെ നമ്പർ മൂന്നിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഐസിയുവിലല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞതു പ്രകാരം വാർഡിൽ അന്വേഷിച്ചെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്ന് മോദ്വാഡിയ പറഞ്ഞു . തുടർന്ന് ആശുപത്രിയിലെ മോർച്ചറിയില്‍ അദ്ദേഹത്തെ കണ്ടെത്തിയതായി മരിച്ചയാളുടെ മകൻ പറഞ്ഞു. തന്‍റെ പിതാവ് മെയ് എട്ടിന് മരിച്ചുവെന്നും എന്നാൽ ആശുപത്രി അധികൃതർ അക്കാര്യം അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മെയ് എട്ടിന് പിതാവ് മരിച്ച വിവരം മകനെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് സിവിൽ ഹോസ്‌പിറ്റലിലെ ഡോക്ടർ എം.എം പ്രഭാകർ പറഞ്ഞു. തൊണ്ടയിലെ ക്യാൻസർ ചികിത്സയ്ക്കായി മരിച്ചയാൾ കാൻസർ ആശുപത്രിയെ സമീപിച്ചിരുന്നുവെങ്കിലും പരിശോധനയ്ക്കായി കൊവിഡ് സെന്‍ററിലേക്ക് മാറ്റിയതായി പ്രഭാകർ പറഞ്ഞു. അതേസമയം കൊവിഡ് നെഗറ്റീവ് ആണെങ്കിൽ പകരം കാൻസർ വാർഡിലേക്ക് മാറ്റാത്തത് എന്തുകൊണ്ടാണെന്ന് മോദ്വാഡിയ ചോദ്യം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണിത്.